കൊല്ലം: കൊല്ലത്ത് ഇന്നലെ കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്. സിജു ഇന്നു പുലർച്ചെ ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്. രാഖിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുണ്ടറ ISHO ജയകൃഷ്ണൻ , ക്രൈം എസ്.ഐ. അജുകുമാർ, വനിതാ എസ്.ഐ. ബിനി, SSB എസ്.ഐ. സതീഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സുഗുണൻ, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരടങ്ങുന്ന പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ്  യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *