ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഉത്തംനഗറിലെ വാടക ഫ്ലാറ്റില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ രണ്ട് നൈജീരിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു. ഉത്തംനഗറിലെ രണ്ട് ഫ്ലാറ്റുകളിലായാണ് ഇവരെ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് മരിച്ച രണ്ട് പേര്‍ നൈജീരിയന്‍ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞത്.ഒരാളുടെ വിവരങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല, പ്രാഥമികാന്വേഷണത്തില്‍ കൊലപാതക സാധ്യത കണ്ടെത്താനായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *