കൊല്ലം: സിപിഎം നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ത്ഥി സംഘടന എസ്എഫ്‌ഐ. 25 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമന്ന സിപിഎം നിര്‍ദേശമാണ് എസ്എഫ്‌ഐ തള്ളിയത്. സംഘടനയുടെ ഭരണഘടനയില്‍ പ്രായപരിധിയെ കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വിജിന്‍ വ്യക്തമാക്കി.

എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്തു തുടക്കമാകുന്നതിനു മുന്നോടിയായാണു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പ്രായപരിധി സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലവില്‍ 89 അംഗ സംസ്ഥാന കമ്മിറ്റിയാണ് എസ്എഫ്‌ഐയ്ക്കുള്ളത്. ഇതിനു പുറമെ 19 അംഗ സെക്രട്ടേറിയറ്റ് രൂപീകരിച്ചെങ്കിലും സജീവമല്ലാത്തവരെ ഒഴിവാക്കിയപ്പോള്‍ നിലവില്‍ 14 പേരുണ്ട്.

പാര്‍ട്ടി നിര്‍ദേശം കര്‍ശനമായി പാലിക്കപ്പെട്ടാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, സെക്രട്ടറി എം. വിജിന്‍ ഉള്‍പ്പെടെ മാറേണ്ടി വരുമായിരുന്നു. ജെയ്ക് പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റിയിലും വിജിന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും അംഗങ്ങളാണ്. 575 പ്രതിനിധികളാണ് ഇക്കുറി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *