ന്യൂഡല്‍ഹി : സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ കൊണ്ട് പൊലീസ് ഓഫീസര്‍ തല മസാജ് ചെയ്യിക്കുന്ന ചിത്രം സാമൂദിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഡല്‍ഹി പൊലീസ് എസ്.എച്ച്.ഒ ഇന്ദര്‍ ലാലാണ് ഔദ്യോഗിക യൂണിഫോം ധരിച്ച് ആള്‍ദൈവം സാധിക നമിതാചാര്യയെ കൊണ്ട് തല മസാജ് ചെയ്യിപ്പിച്ചത്.

ചിത്രം പുറത്ത് വന്നതോടെ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ഡല്‍ഹി പൊലീസ്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

തല മസാജ് ചെയ്യുന്ന ചിത്രം സാധിക തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം വിവാദ ആള്‍ദൈവം രാധെ മായുമായി ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ ഡല്‍ഹി പൊലീസിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *