കോഴിക്കോട്: കിണറ്റിൽ വീണ അയൽവാസിയെ രക്ഷിച്ച പി. സുരേന്ദ്രനെ സിവിൽസ്റ്റേഷൻ അയാക്സ് അയൽപക്കവേദി അനുമോദിച്ചു. സേവ്ഗ്രീൻ അഗ്രിക്കൾച്ചറിസ്റ്റ് വൈസ് പ്രസിഡന്റ് പി.പി. മുകുന്ദൻ ഉപഹാരം കൈമാറി. കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരികെ നൽകിയ പി. രഞ്ജുലാലിന് സേവ്ഗ്രീൻ പ്രസിഡന്റ് പി.പി. രജുൽകുമാർ ഉപഹാരം നൽകി.വാസു നായർ അധ്യക്ഷനായി. അന്നജ രവീന്ദ്രൻ, എസ്.ആർ. നാമ്‌ദേവ് നായ്ക് എന്നിവർ സംസാരിച്ചു.
2018-07-26
