കാണാതായ ശ്രീനന്ദ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയിൽ

മൈസൂർ: ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്ന് 1500 അടി താഴ്ചയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകൾ ശ്രീനന്ദയെ​ ചൊവ്വാഴ്ച മുതലാണ് കാണതാകുന്നത്.

വിനോദ യാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ വെറും നാല് മിനിറ്റിനുള്ളിലാണ് നഷ്ടമാകുന്നത്. വൈകീട്ട് 5.20വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു.

മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് രക്ഷിതാക്കളും ബന്ധുക്കളും പരാതിപ്പെട്ടിരുന്നു. മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധൻഗിരി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയത്. കുന്നിന്റെ 300 അടി താഴ്ചയിൽവരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

Leave a Reply

Your email address will not be published. Required fields are marked *