
കളമശ്ശേരി: സ്പായിലെ കൂട്ടബലാത്സംഗ കേസിൽ രണ്ടുപേർ കൂടി പിടിയിലാവാനുണ്ടെന്ന് അതിജീവിതയുടെ ഭർത്താവ്. ഇവരുടെ വിവരങ്ങൾ അതിജീവിത പൊലീസിനോട് പറഞ്ഞതായും ഇയാൾ അറിയിച്ചു. പ്രതികൾ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും യുവതിയുടെ ഭർത്താവ് ആരോപിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ പൊലീസ് തയാറായില്ല. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയിൽനിന്ന് പൊലീസ് ബുധനാഴ്ച രാത്രി മൊഴിയെടുത്തു. കൂടാതെ വ്യാഴാഴ്ച വനിത കമീഷനും മജിസ്ട്രേറ്റും എത്തി മൊഴി രേഖപ്പെടുത്തി.
ആദ്യം റിമാൻഡിലായിരുന്ന ഇടപ്പള്ളി കേന്ദ്രമായ സ്പാ ഉടമ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് സ്വദേശി ശ്രീരാജിനെയും തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിനെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരുമായി ഉണിച്ചിറയിലെ സ്പായിലും കൂട്ട ബലാത്സംഗം നടന്ന ലോഡ്ജിലും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം വയനാട്ടിൽ പിടിയിലായ തൃശൂർ പറപ്പുക്കര മൂത്രത്തിക്കര വടേരിയാറ്റിൽ വി.എസ്. സഞ്ജയിനെയും ആലപ്പുഴ മാരാരിക്കുളം കഞ്ഞിക്കുഴി പനമ്പട പുത്തൻവീട്ടിൽ സരണ്യ ശശിയെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
Also Read | താമരശ്ശേരിയിൽ ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ












കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60 കാരിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 234427 എന്ന നമ്പറിന്
മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.