
20 വർഷമായി ജയിലിൽ കഴിയുകയായിരുന്ന അബ്‌ദുൾ റഹീമിന് മോചനമായി. ജയിലിൽ നിന്ന് ഡീപോർട്ടേഷൻ സെന്ററിലേക്ക് അദ്ദേഹത്തിനെ മാറ്റി. ഇനി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ അദ്ദേഹത്തിന് നാട്ടിലേക്ക് വരാനാകും. ഇക്കഴിഞ്ഞ 19നാണ് അദ്ദേഹത്തിന്റെ 20 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയായത്.
സൗദിയിൽ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള അവധിയിലായതിനാൽ ജയിൽമോചന ഉത്തരവിന് നേരിയ താമസമുണ്ടായി. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ തീരുമാനം എടുത്തുള്ള ഉത്തരവുകൾ വന്നതോടെ അബ്‌ദുൾ റഹീം ജയിൽമോചിതനാകുകയുമായിരുന്നു. അദ്ദേഹത്തിന്റെ എക്‌സിറ്റ് വിസ തയ്യാറായിട്ടുണ്ട്. ഇന്നുതന്നെ നാട്ടിലേക്ക് കൊണ്ടുവരാനാണ് നിയമസഹായ സമിതി ശ്രമിക്കുന്നത്.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്‌ദുൾ റഹീം ജയിലിലായത്. മനഃപൂർവമല്ലാത്ത പിഴയാലാണ് മരണമെന്ന് വ്യക്തമായെങ്കിലും 2012ൽ അബ്ദുൽ റഹീമിനെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലേറെ രൂപ) ദയാധനം നൽകിയതിനെ തുടർന്ന് കോടതി അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
Also Read | ജപ്‌തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; ആർബിഐ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ബാങ്കിനെതിരെ പരാതി











മദ്യനയം: ഉപസമിതി രൂപീകരിച്ച് യുഡിഎഫ്, കെ. ശിവദാസന് നായര് കൺവീനർ
ക്ലാസ് മുറിയിലെ വെടിവയ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്
കെയ്റോയെ നടുക്കി തീപിടുത്തം; തിരക്കേറിയ റിംഗ് റോഡിൽ ഇന്ധന ട്രക്കിന് തിപിടിച്ച് 31 പേർ മരിച്ചു
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ ? അത്താഴം വൈകിയാൽ എന്താണ് സംഭവിക്കുന്നത്? അറിയേണ്ട കാര്യങ്ങൾ
ശബരിമലയിൽ ഇന്നലെ വരാതിരുന്നത് 23000 പേർ, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വമ്പൻ ഇടിവ് -സമഗ്രമായ അന്വേഷണം
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പമ്പുകളിൽ ഇന്ധനം ലഭിക്കില്ല; പുതിയ പദ്ധതി പരീക്ഷിക്കാനൊരുങ്ങി കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.