
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയും റൗഡിയുമായ ‘മസില് നിയാസ്’ കാപ്പാ കേസില്‍ പിടിയിലായി. കണ്ണൂര്‍ കക്കാട് സ്വദേശിയായ പ്രതിയുടെ യഥാര്‍ഥ പേര് കെ. നിയാസുദ്ദീന്‍ എന്നാണ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സെന്‍ട്രല്‍ ജയിലിലാണ് തടവിലാക്കിയത്. കണ്ണൂർ കമ്മീഷണറുടെ ശുപാർശ പ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കാപ്പാ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ടത്.
32 ക്രിമിനല്‍ കേസുകളാണ് പ്രതിക്കെതിരെയുള്ളത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍. മോഷണവും പിടിച്ചുപറിയും അടക്കമുള്ള കേസുകളാണ് ഇയാളുടെ പേരില്‍ ഏറെയും. അടുത്തിടെ കണ്ണൂര്‍ പാറക്കണ്ടിയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി സ്ക്രൂഡ്രൈവര്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും എടിഎം കാർഡും കവര്‍ന്ന കേസിലാണ് പിടിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്നു. ജാമ്യം കിട്ടി പുറത്തുവന്നതിന് പിന്നാലെയാണ് കാപ്പാ ചുമത്തി പൊലീസ് മസില് നിയാസിനെ വീണ്ടും പൂട്ടിയത്
ജൂലൈ രണ്ടിനായിരുന്നു കണ്ണൂര്‍ പാറക്കണ്ടിയില്‍ വെച്ച് ബൈക്ക് യാത്രികനെ സ്ക്രൂഡ്രൈവർ കഴുത്തിനു നേരെ ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും കവര്‍ന്നത്. മസില് നിയാസിനെ കൂടാതെ, കോഴിക്കോട് സ്വദേശികളായ ബിനോയ്, അനീഷ് എന്നിവരെയും കേസില്‍ പിടികൂടിയിരുന്നു.
Also Read | മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം












കോഴിക്കോട് സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മർദനമേറ്റ ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ
സംസ്ഥാനത്തെ പെട്രോളിലെ എഥനോൾ പരിശോധന: നിയമോപദേശം തേടാൻ സർക്കാർ
പാൻ മസാലയിൽ കങ്കുമപ്പൂവ് ചേർക്കുന്നുവെന്ന് വ്യാജ പരസ്യം; സൽമാൻ ഖാനെതിരെ നോട്ടീസയച്ച് ഉപഭോക്തൃ കമ്മീഷൻ
വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.