സ്വർണ വില പവന് 520 രൂപ കൂടി

കൊച്ചി: സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 13,880 രൂപയും പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി. ഇന്നലെ ഒറ്റയടിക്ക് പവന് 840 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. അതായത് ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായിരുന്നു.

യു.എസ് ഡോളർ ശക്തമാവുകയും യു.എസ് ട്രഷറി യീൽഡ് നിലവാരം ഉയർന്ന് തുടരുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വിലയും രൂപയുടെ അസ്ഥിരതയും സ്വർണ വിലയിൽ മാറ്റമുണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *