
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓടുന്ന സ്വകാര്യ ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടി.പി. അജയ് (41) ആണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ 10.20നാണ് കോഴിക്കോട് മാവൂർ റോഡിൽ മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ അടിയിലേക്ക് അജയ് ചാടിയത്. ബസ് ഉടനെ നിർത്തിയെങ്കിലും കാലിൽ ചക്രം കയറി ഗുരുതരമായി പരിക്കേറ്റിരുന്നു.
ബാഗുമായി റോഡിന് സമീപത്തെ നടപ്പാതയിൽ നിന്ന യുവാവ് ബസ് അടുത്തെത്തിയപ്പോൾ ബാഗ് നടപ്പാതയിൽ വെച്ചശേഷം ഓടി വന്നു ബസിനു മുന്നിലേക്ക് ചാടുന്ന ദൃശ്യം ബസിലെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു.
Also Read | പാലക്കാട് കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടുപേർ മരിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്











കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60 കാരിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 234427 എന്ന നമ്പറിന്
മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.